കണ്ണൂർ : കേരള കർഷതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ അധ്യയന വർഷം ഹൈസ്കൂൾ ഹയർ സെക്കണ്ടറി പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും.രാവിലെ 9.30ന് ശിക്ഷക് സദനിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. മേയർ അഡ്വ.ടി ഒ മോഹനൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അവാർഡുകൾ വിതരണം ചെയ്യും. വിവിധ തലങ്ങളിലായി 6449 പേരാണ് സംസ്ഥാനത്ത് ഇത്തവണ അവാർഡിന് അർഹത നേടിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.