തിരുവനന്തപുരം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്കൂളുകൾക്ക് ഇന്ന് അവധി. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ പി സ്കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്കൂൾ വെള്ളായണി എന്നീ സ്കൂളുകൾക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കൂടാതെ ഇന്ന് കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യുപിഎസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് എന്നീ സ്‌കൂളുകൾക്കുമാണ് അവധി. ചെങ്ങളം ഗവൺമെന്റ് എച്ച്എസ്എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമായിരിക്കില്ലെന്ന് കോട്ടയം ജില്ലാ കലക്ടർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.