തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസരം ശനിയാഴ്ച അവസാനിച്ചു. ഇന്നലെ വൈകിട്ട് 5 വരെ സ്വീകരിച്ച അപേക്ഷകള്‍ കണക്കിലെടുത്ത് പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 16ന് www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ നീക്കം ചെയ്തും പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തിയും വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ വരെ അപേക്ഷ സ്വീകരിച്ചത്. പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞതായി കമ്മീഷന്റെ അറിയിപ്പു വന്ന ശേഷമേ ഇനി അപേക്ഷിക്കാനാകൂ. ഉപതെരഞ്ഞെടുപ്പുകള്‍ വന്നാല്‍ ആ വാര്‍ഡുകളിലേക്കു മാത്രമായി പുതിയ അപേക്ഷകള്‍ സ്വീകരിച്ച് വോട്ടര്‍ പട്ടിക പുതുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.