Latest News From Kannur

ആറളം ചതിരൂർ 110 കോളനിയിലെ വിദ്യാർത്ഥികൾക്ക് ഒരുമയുടെ ആദരം

0

മയ്യഴി: മാഹി സി.ഇ. ഭരതൻ ഹയർ സെക്കന്ററി സ്കൂളിലെ 2007-2014 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഒരുമ ദത്തെടുത്ത ആറളം ചതിരൂർ 110 കോളനിയിലെ വിദ്യാർത്ഥികൾക്ക് , ഒരുമയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. വിവിധ സ്കൂളുകളിൽ പഠിക്കുന്ന 26 വിദ്യാർത്ഥികൾ സ്വീകരണത്തിൽ പങ്കെടുത്തു. കോളനിയിൽ നിന്ന് ആദ്യമായി SSLC യും തുടർന്ന് ഹയർ സെക്കന്ററിയും പാസായ സനിത മധു . ബിബിത,അരുൺ ഗോപി , വിഷ്ണുപ്രിയ എന്നീ കുട്ടികളെ ആദരിച്ചു. മുൻ വാർഡ് മെമ്പർ റയിഹാനത്ത് സുബി കുട്ടികളെ അനുഗമിച്ചു.
മാഹി സി.ഇ.ഒ. പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി.എച്ച് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സി.പി. ഹരീന്ദ്രൻ, പി.സി.ദിവാനന്ദൻ ,കെ.ചന്ദ്രൻ, കെ.അജിത് കുമാർ, ഇ എൻ . അജിത, എം.എം. തനൂജ എന്നിവർ ആശംസാ പ്രസംഗം നടത്തി. സമന ബാലകൃഷ്ണൻ സ്വാഗതവും മെഹജബിൻ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.