Latest News From Kannur

ഏടന്നൂർ ശ്രീനാരായണ മഠത്തിൽ നടന്ന സാംസ്കാരിക സമ്മേളനം കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

0

ന്യൂമാഹി: മനുഷ്യ നന്മയാണ് ഗുരുദേവന്റെ മതമെന്നും
നാനാ ജാതി മതസ്ഥരുടെ ഐക്യമില്ലെങ്കിൽ ഇന്ത്യ തകരുമെന്നും
വീണ്ടും ജാതി ബോധം ഉടലെടുക്കുന്നത് ഗുരുവിന്റെ ആശയത്തിൽ നിന്ന് അകലുന്നതിനാലാണെന്നും
കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ അഭിപ്രായപ്പെട്ടു. ഏടന്നൂർ ശ്രീനാരായണ മoത്തിൽ ചതയദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു.നാടക നടൻ മുഹമ്മദ് പേരാമ്പ്ര പ്രഭാഷണം നടത്തി.
ഗവേഷകനും ശാസ്ത്ര ഗ്രന്ഥ രചയിതാവും മാഹി കോളേജ് ജന്തു ശാസ്ത്ര വിഭാഗം പ്രൊഫസറുമായ ഡോ: കെ.എം. ഗോപിനാഥനെയും 30 വർഷമായി ഏടന്നൂർ മുബാറക് പള്ളിയിൽ സേവനമനുഷ്ഠിക്കുന്ന അബ്ദുൾ സമദ് ഉസ്താദിനെയും ആദരിച്ചു. പി.പി. രഞ്ചിത്ത്, എം.പ്രശാന്തൻ,
നൗഷാദ് കരിയാണ്ടിയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നൃത്ത നൃത്ത്യങ്ങൾ ഉണ്ടായി. ജഗന്നാഥ ക്ഷേത്രത്തിലെ വിനു ശാന്തിയുടെ കാർമികത്വത്തിൽ ഗുരുപൂജയുണ്ടായി.

Leave A Reply

Your email address will not be published.