ചെണ്ടയാട്: ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ശ്രീ നാരായ സേവനിലയം ചതയദിനം ആഘോഷിച്ചു.സാംസ്ക്കാരിക ഘോഷയാത്രയും സാംസ്ക്കാരിക സമ്മേളനവും എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണവും നടത്തി.സന്തോഷ് ഇല്ലോളിൽ മുഖ്യ പ്രഭാഷണം നടത്തി. എൻഡോവ്മെൻ്റ് വിതരണം സേവാനിലയം പ്രസിഡണ്ട് പി പി കുമാരൻ നിർവ്വഹിച്ചു. നിഥുൻ എൻ വി, ജനാർദ്ദനൻ കെ, മുഹമ്മദ് ടി പി തുടങ്ങിയവർ പ്രസംഗിച്ചു.