മാഹി: മാഹിയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷൻ ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണ നിലാവ് 2023 ഓണാഘോഷ പരിപാടിയിൽ വെച്ച് വീൽചെയറും ശ്രവണ സഹായിയും വിതരണം ചെയ്തു.ഓണ നിലാവിന്റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണിഗായകൻ എം.മുസ്തഫ മാസ്റ്റർ നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് കെ.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പുതുച്ചേരി ആർട്സ് കോളേജ് അസ്സി.പ്രൊഫസർ വിജിത്ര മുഖ്യഭാഷണം നടത്തി. പ്രധാനാദ്ധ്യാപകൻ വിദ്യാസാഗർ മാസ്റ്റർ, കെ.വി.മുരളിധരൻ, കെ.വി.സന്ദീപ്, ശിവൻ തിരുവങ്ങാടൻ, രതി കോട്ടായി, സജീർ, ഷാജഹാൻ സംസാരിച്ചു. വിവിധ കലാ കായിക മത്സരങ്ങളും മിനി കരോക്കെ ഗാനമേളയും പുല്ലാംകുഴൽ വായനയും നടത്തി.