Latest News From Kannur

ഓണം ആഘോഷിച്ചു

0

വടകര അഴിയൂർ :അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഓണം ആഘോഷിച്ചു.രാവിലെ പത്തുമണിമുതൽ തുടങ്ങിയ പരിപാടി വൈകുന്നേരം 5 മണിക്ക് സമാപിച്ചു.സെക്രട്ടറി ശിഹാബ് സ്വാഗതവും പ്രസിഡന്റ്‌ ഇ സുധാകരൻ അധ്യക്ഷത വഹിച്ചു..അഴിയൂർ ഗ്രാമപഞ്ചായത് എട്ടാം വാർഡ് മെമ്പർ സജീവൻ ആശംസ അർപ്പിച്ചു സംസാരിച്ചു..നാസർ കരിയാട്, രമേശ്‌ കിടഞ്ഞി,
ദിലീപ് കുമാർ കോറോത്ത് റോഡ്,സലീം മാസ്റ്റർ തുടങ്ങിയവർ ഗാനം ആലപിച്ചു… പ്രശാന്ത് മാസ്റ്റർ പിണറായി വിവിധയിനം മത്സരങ്ങൾ ഏകോപിച്ചു നടത്തി..
ഉച്ചക്ക് ഓണസദ്യയും വൈകുന്നേരം കുട്ടികൾ, പുരുഷന്മാർ, വനിതകൾ എന്നിവർക്കായി കമ്പവലി മത്സരങ്ങൾ നടത്തി…വൈസ് പ്രസിഡന്റ്‌ പൊയിൽ രാജീവ്‌,ജോയിൻ സെക്രട്ടറി കെ കുഞ്ഞമ്മദ് എന്നിവർ ആശംസഅർപ്പിച്ചു.. എക്സിക്യൂട്ടീവ് അംഗങ്ങളായ രാവിദ് മാസ്റ്റർ, അഭിലാഷ് മാസ്റ്റർ,ചന്ദ്രൻ ശരത് നിവാസ്,സുബൈർ പറമ്പത്ത്,അബ്ദുൽ റഷീദ്, അബ്ദുള്ള, ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്കും രണ്ടാം സ്ഥാനക്കാർക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു..ട്രഷർ ഷീജ നന്ദി പറഞ്ഞു…

Leave A Reply

Your email address will not be published.