ഈസ്റ്റ് പള്ളൂര്‍ഃ മാഹി മേഖല നാഷണൽ എക്സ് സെർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പള്ളൂർ വയൽനട റോഡിലെ സംഘടനാ ഓഫീസിൽ മുതിർന്ന അംഗം ശ്രീ രാഘവൻ കെ വി ഭദ്രദീപം കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. പിന്നീട് നടന്ന ചടങ്ങില്‍ സംഘടന പ്രസിഡണ്ട് വിജയന്‍ കാവില്‍ അധ്യക്ഷം വഹിച്ചു. രാഘവന്‍ കെ വി ഉദ്ഘാടനഭാഷണം നടത്തി. പൂക്കളവും ഓണക്കളികളും വിവിധ പരിപാടികളും സമ്മാനദാനവും ഓണസദ്യയും ഒക്കെക്കൂടി കുടുംബസംഗമം വേറിട്ട അനുഭവമായി. സെക്രട്ടറി മോഹനൻ കിടാവ് സ്വാഗതവും ബാലന്‍ നായര്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ , ശ്രീനിവാസന്‍ , സതീഷ് കുമാര്‍ പി കെ , വനിതഫോറം പ്രസിഡണ്ട് രെഷിദ രവി , നളിനി ടീച്ചർ , രാജലക്ഷ്മി എന്നിവർ സംസാരിച്ചു .