ന്യൂമാഹി : സി.പി.എം ന്യൂമാഹി ലോക്കൽ സെക്രട്ടറിയും ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻ്റുമായിരുന്ന കെ. അനിൽകുമാറിന്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. ന്യൂമാഹി ടൗൺ മാർക്കറ്റ് ബിൽഡിങ്ങ് ഹാളിൽ സി.പി.എം തലശ്ശേരി ഏറിയ സെക്രട്ടറി സി.കെ. രമേശൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം ഏറിയ സെക്രട്ടറി എ.രമേശ് ബാബു, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ, സി.കെ. പ്രകാശൻ, എസ്.കെ വിജയൻ എന്നിവർ സംസാരിച്ചു.