കുത്തുപറമ്പ: കൂത്തു പറമ്പ് മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള രക്ഷാകർതൃ സംഗമം 2023 ആഗസ്റ്റ് 12-ാoതിയ്യതി പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൂത്തുപറമ്പ് മണ്ഡലത്തിലെ ഹെഡ് മാസ്റ്റർ മാർ , രക്ഷാകർതൃ സംഘടനയുടെയും മദർ പി.ടി. എ.യുടെയും പ്രസിഡന്റ്മാർ പഞ്ചായത്ത്, മുനിസിപ്പൽ ഔദ്യാഗിക ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. വി ഷിനിജ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. തങ്കമണി കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ലത ,പാനൂർ എ.ഇ. ഒ. ബൈജു കേളോത്ത്,കടവത്തൂർ ബ്ലോക്ക് മെമ്പർ പി.കെ. അലി.അബ്ദുൾ മുനീർ ബി. പി.സി. പാനൂർ എന്നിവർ ആശംസാഭാഷണം നടത്തി. ചടങ്ങിൽ ഇ സുരേഷ് ബാബു സ്വാഗതവും ഡോ. എം.കെ. മധുസൂദനൻ നന്ദിയും പ്രകാശിപ്പിച്ചു.ഡോ.കെ.വി.ശിവദാസൻ , ദിനേശൻ മഠത്തിൽ, കെ.പി.രമേഷ് ബാബു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.