മാഹി : മാഹി ഗവഃ ലോവര്‍ പ്രൈമറി സ്കൂളില്‍ ടി വി , ഫോണ്‍ എന്നിവയുടെ ഉപയോഗം കുട്ടികളില്‍ എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണക്ളാസ് സംഘടിപ്പിച്ചു. മാഹി സി ഐ മനോജ് ബി എം ചടങ്ങ് ഉദ്ഘാടനം ചെയ്തു ക്ളാസ് നയിച്ചു. കുട്ടികളില്‍ ടി വി , ഫോണ്‍ എന്നിവയുടെ അമിത ഉപയോഗത്തെക്കുറിച്ചുള്ള ദൂഷ്യവശങ്ങളെക്കുറിച്ചും പോലീസ് സ്റ്റേഷന്‍ ഏതൊക്കെ കാര്യങ്ങള്‍ക്കായി നമുക്കുപയോഗിക്കാം എന്നും വളരെ ലളിതമായ രീതിയില്‍ പറഞ്ഞു തന്നു. പി ടി എ പ്രസിഡണ്ട് സാബിര്‍ കെ അധ്യക്ഷം വഹിച്ച യോഗത്തില്‍ എ എസ് ഐ
സുനില്‍ കുമാര്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്താനും നല്ല ശീലങ്ങള്‍ പരിശീലിപ്പിക്കാനുമുള്ള വഴികള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സീനിയര്‍ അധ്യാപകരായ പി മേഘന സ്വാഗതവും പി കെ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞ ചടങ്ങിന് ടി സജിത , അഞ്ജുന എന്നിവര്‍ നേതൃത്വം നല്‍കി .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
കുട്ടികളെ നിര്‍ബന്ധിച്ച് തീ ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയണം; സര്‍ക്കാരിനോട് ഹൈക്കോടതി
Next Post