കൊച്ചി: അന്തരിച്ച സിനിമാ സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകുന്നേരം 6 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം. ഇന്ന് രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇൻഡോർ അവസരത്തിൽ പൊതുദർശനത്തിന് വയ്ക്കും.രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെ കൊച്ചിയിലെ ജനങ്ങൾക്കും സിനിമാ സാംസ്കാരിക പ്രവർത്തകർക്കും അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതുദർശനത്തിന് വെക്കുക. തുടർന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും.സംവിധായകൻ സിദ്ദിഖ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ് കഴിഞ്ഞ ദിവസം മുതൽ എക്സോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.