Latest News From Kannur

റാഫി നൈറ്റ് 30ന്.

0

മാഹി :ന്യൂമാഹിഎം.എം.ഹൈസ്ക്കൂൾ 1978 ബാച്ച് എസ്.എസ്.എൽ.സി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജൂലൈ 30ന് വൈ: 4 മണി മുതൽ 8 മണി വരെ റാഫിനൈറ്റ് സംഗീതനിശ സംഘടിപ്പിക്കുന്നു. മുഹമ്മദ് സാലി (കോഴിക്കോട്)യുടെ നേതൃത്വത്തിലുള്ള ഗായക സംഘമാണ് പരിപാടി അവതരിപ്പിക്കുക.പ്രസിഡണ്ട് എം.പി.സലീമിൻ്റെ അദ്ധ്യക്ഷതയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ ബി.എം.മനോജ് ഉദ്ഘാടനം ചെയ്യും. മുൻ കേരള ഡി.ജി.പി.അഡ്വ: ടി.ആസഫലി അനുസ്മരണഭാഷണം നടത്തും. റഫീഖ് വട്ടോത്ത് സംസാരിക്കും.

Leave A Reply

Your email address will not be published.