Latest News From Kannur

ചാന്ദ്നി കുമാരിയുടെ കൊലപാതകം സാക്ഷര കേരളത്തിന് അപമാനകരം എൻ. രതി.

0

പാനൂർ :ആലുവയിൽ ചാന്ദ്നി കുമാരി എന്ന ആറു വയസ്സുകാരിയുടെ മൃഗീയ കൊലപാതകം സാക്ഷരകേരളത്തിന് അപമാനകരമാണെന്ന് മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. രതി പറഞ്ഞു.ബീഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ കാണാതായി 21 മണിക്കൂർ കഴിഞ്ഞിട്ടും കേരള പോലീസിന് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.തീവ്രവാദികൾക്കും കിരാതർക്കും കേരളം ഒളിത്താവളം ഒരുക്കുകയാണ്.അവർക്ക് വേണ്ട സഹായങ്ങൾ കേരളസർക്കാർ നൽകിവരുന്നു.കേരളത്തിൽ വ്യാപകമായി നടന്നു വരുന്ന മയക്കുമരുന്ന് വിതരണം തടയാൻ കേരള പോലീസിന് കഴിയാതെ വന്നിരിക്കുന്നു.കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണ്.ചാന്ദിനി കുമാരിയുടെ കൊലപാതകത്തിൽ കേരളം തലകുനിക്കണം.ആഭ്യന്തരവകുപ്പിന്റെ പരാജയം സമ്മതിച്ചുകൊണ്ട് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം.ചാന്ദ്നി കുമാരിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിൽ ഒരാൾക്ക് കേരള സർക്കാർ ജോലിയും വീടും നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.