മാഹി :മാഹിയിൽ കോൺട്രാക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. കരാറുകാർക്ക് കുടിശ്ശികയായി ലഭിക്കാനുള്ള ഭീമമായ തുക അനുവദിച്ചു കിട്ടിയതിനാലാണ് ടെൻഡർ ബഹിഷ്കരണ സമര പരിപാടികൾ പിൻവലിക്കാൻ പുതുച്ചേരി പി.ഡബ്ല്യു.ഡി. റജി. കോൺട്രാക്ടേർസ് അസോസിയേഷൻ യോഗം തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പ് വരുന്ന ദിവസങ്ങളിൽ നടത്തുന്ന ടെൻഡറിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.കുടിശ്ശിക ലഭ്യമാക്കാൻ സത്വര നടപടികൾ സ്വീകരിച്ച മാഹി പൊതുമരാമത്തു എക്സിക്യൂട്ടീവ് എഞ്ചിനീയരെ യോഗം അഭിനന്ദിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.എ.ഷിനോജ്, സി.ടി.സുരേഷ്ബാബു, ടി.പി.രമേഷ്, ഒ.കെ.സലിം, സി.ടി.നിധീഷ്, കെ.ദിനേശൻ, ഷാജു.എം.കെ എന്നിവർ സംസാരിച്ചു.