Latest News From Kannur

മലയാളികൾ താമസിക്കുന്ന മാഹിയിൽ തമിഴ് / ഇംഗ്ലിഷിൽ പരസ്യം ചെയ്യണമെന്ന് സബ് – രജിസ്ട്രാരുടെ കൽപന

0

മാഹി: മാഹിയിൽ ആധാരം അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടാൽ തമിഴ് / ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന മാഹി സബ് രജിസ്ട്രാരുടെ നിലപാട് പൊതുജനങ്ങൾക്ക് വിനയായി.തമിഴ്നാട്ടിൻ്റെ രീതി അവലംബിച്ചാണ് മലയാളം സംസാരിക്കുന്ന മാഹിയിൽ അടുത്തിടെ ചുമതലയേറ്റ മലയാളിയായ സബ് – രജിസ്ട്രാർ പുതിയ നിബന്ധന കൊണ്ടുവന്നത്. ഇതേത്തുടർന്ന് നിരവധിപ്പേർ രേഖകൾ പുതുക്കിക്കിട്ടാതെ വലയുകയാണ്. ദശകങ്ങളായി മാതൃഭാഷയിലെ പത്രങ്ങളിലാണ് പരസ്യം നൽകി വന്നത്.പുതുച്ചേരിയിൽ ഇംഗ്ലിഷിലും തമിഴിലുമാണ് പരസ്യം നൽകി വരുന്നത്. അതേ രീതി തന്നെ മലയാളം സംസാരിക്കുന്ന മാഹിയിലും നടപ്പിലാക്കാനാണ് പുതുതായി വന്ന
സബ് – രജിസ്ട്രാർ ശ്രമിക്കുന്നത്. അസ്സൽ രേഖ നഷ്ടപ്പെട്ട് പോയാൽ
.മലയാള പത്രപരസ്യവും, കൈവശാവകാശ സർട്ടിഫിക്കറ്റുമാണ് ഇക്കാലമത്രയും ആവശ്യമായിരുന്നുള്ളൂ. ഇപ്പോൾ പൊലീസിൻ്റ മിസ്സിങ്ങ് സർട്ടിഫിക്കറ്റ് കൂടി വേണം.
എന്നാൽ മിസ്സിങ്ങ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ തമിഴ് / ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം നൽകണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടില്ലെന്ന് എസ്.പി.രാജശങ്കർ വെള്ളാട്ട് ജനശബ്ദം മാഹി പ്രതിനിധി സംഘത്തെ അറിയിച്ചു.ഇ കെ.റഫീഖ്, ടി.എം.സുധാകരൻ, ചാലക്കര പുരുഷു എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.