Latest News From Kannur

ജൂലായ് 25 ലോക മുങ്ങി മരണ തടയൽ ദിനം

0

അഞ്ചരക്കണ്ടി: ഗാന്ധി സ്മാരക വായനശാല ആൻ്റ് കെ.സി.കെ.എൻ ലൈബ്രറിയുടെ നേതൃത്വത്തിൽ മഹാത്മ ബാലവേദി കുട്ടികൾക്ക് മുങ്ങിമരണങ്ങൾ തടയുന്നതിനുള്ള കാര്യത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജലാശയങ്ങളിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് കെ.പി.മോഹനൻ ക്ലാസെടുക്കുകയുണ്ടായി. ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ മുങ്ങിമരണത്തിന് ഇരയാകുന്നതായി ഐക്യരാഷ്ട ജനറൽ അസംബ്ലി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒരു വയസ്സിനും ഒമ്പത് വയസ്സിന് മിടയിലാണ് കൂടുതൽ മരണം സംഭവിക്കുന്ന സാഹചര്യത്തിലാണ് ജൂലായ് 25 ലോക മുങ്ങിമരണ തടയൽ ദിനമായി ആചരിക്കുന്നത്. സന്നദ്ധ സംഘടനകളും വിദ്യാഭ്യാസ വകുപ്പുകളും ഇത്തരം ബോധവത്കരണത്തിന് തുനിയണമെന്നും യു.എൻ സമിതി നിർദ്ദേശിക്കുന്നു .
വായനശാല പരിസരത്തെ സുബ്രമണ്യ കോവിൽ കുളക്കടവിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
കുളത്തിൽ പ്രയോഗിക്കേണ്ട വിവിധ രീതികൾ മിഥുൻ മോഹനൻ കെ.വി. ഡെമൊൺ സ്ട്രേഷൻ നടത്തി. വി.മധുസൂദനൻ ,ഇ.കെ.അനിൽകുമാർ, ഇ.കെ.സുനിൽ കുമാർ, സിദ്ധാർത്ഥ് പി.വി.എന്നിവർ സുരക്ഷാ സംവിധാനത്തിന് നേതൃത്വം വഹിക്കുകയുണ്ടായി.

Leave A Reply

Your email address will not be published.