മാഹി : പുതുച്ചേരി കെട്ടിട കേട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായവരുടെ മക്കളുടെ പഠനത്തിനായുള്ള സാമ്പത്തിക സഹായത്തിനായി അപേക്ഷ ക്ഷണിച്ചു. 2022-23ൽ സെൻടാക് മുഖേന എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനിയറിംങ്ങ് ഡിപ്ലോമ, പി.ജി മെഡിക്കൽ, എഞ്ചിനിയറിംങ്ങ്, ഡിഗ്രി, പി.ജി, ഡിപ്ലോമ എന്നിവ പഠിക്കുന്ന കുട്ടികളിൽ നിന്നുമാണ് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. കൂടാതെ കഴിഞ്ഞ അദ്ധ്യായന വർഷം ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള കേഷ് അവാർഡിനുള്ള അപേക്ഷയും ക്ഷണിച്ചു. അപേക്ഷ ഫോറം https://labour.py.gov.in/puducherry-building-other- construction-workers-welfare-board എന്ന സൈറ്റിൽ ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾ മാഹി കെട്ടിട – കെട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും ലഭിക്കുന്നതാണ്. പുരിപ്പിച്ച അപേക്ഷ ഫോറം അഗസ്ത് 31വരെ സ്വീകരിക്കുന്നതാണെന്ന് മാഹി അസി. ലേബർ ഇൻസ്പെക്ടർ അറിയിച്ചു.