കണ്ണൂർ: ആൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ AK LWA കണ്ണൂർ ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്കായി വൈദ്യുതിയും സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിൽ വെച്ച് നടക്കുന്ന അസോസിയേഷന്റെ 25ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം, 51ാം സ്ഥാപക ദിനത്തിന്റെ ദിവസമായ ജൂലൈ 14 ന് ബോധവൽക്കരണ ക്ലാസ്സ് ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തിയുടെ അദ്ധ്യക്ഷതയിൽ AKLWA സംസ്ഥാന പ്രസിഡണ്ട് എം രഘുനാഥ് ഉൽഘാടനം ചെയ്തു. വൈദ്യുതിയും സുരക്ഷയും എന്ന വിഷയത്തിൽ KSEB പെരിങ്ങത്തൂർ സെക്ഷൻ അസിസ്റ്റന്റ് ഇഞ്ചിനിയർ കെ.കെ ജോബി സാർ ക്ലാസ്സ് നയിച്ചു. തഥവസരത്തിൽ ശ്രുതി ടീച്ചർ സ്വാഗതവും, സ്മിത ടീച്ചർ ആശംസാ പ്രസംഗവും, സ്റ്റാഫ് സെക്രട്ടറി ടി.പി ഗീരീഷ് കുമാർ നന്ദിയും പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ജഗൻ മോഹൻ, കണ്ണൂർ ജില്ല പ്രസിഡണ്ട് എം.എം. രമേശൻ , സെക്രട്ടറി ജഗദീഷ് കെ.ടി, സംസ്ഥാന ഐ ടി കോർഡിനേറ്റർ ദിലീപ് ഇത്തിക്ക, സുനിൽകുമാർ എം എം, പവിത്രൻ ടി എം , പ്രകാശൻ എം, രാഗേഷ് എന്നിവർ നേതൃത്വം നൽകി.