മനുഷ്യാവകാശ സംഘടനയുടെ പേരിൽ വാജ റസീറ്റ് അടിച്ച് പിരിവ് നടത്തിയ കെ കെ.ചാത്തുക്കുട്ടിക്കെതിരെപോലീസ് കേസെടുത്തു
പാനൂർ: ഹ്യുമൻ റൈറ്റ്സ് പ്രോട്ടക്ഷൻ മിഷൻ എന്ന മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ ലെറ്റർ ഹെഡും, രസീറ്റും ഉപയോഗിച്ച് പണപ്പിരിവു നടത്തിയ സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്തു ഹ്യുമൻ റൈറ്റ്സ് പ്രോട്ടക്ഷൻ മിഷൻ എന്ന മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ ലെറ്റർ ഹെഡും, രസീറ്റും ഉപയോഗിച്ച് പണപ്പിരിവു നടത്തിയ സംഭവത്തിൽ പാനൂർ പാലക്കൂൽ സ്വദേശി കെ.കെ.ചാത്തുക്കുട്ടിക്കെതിരെയാണ് പാനൂർ സിഐ.എം.പി. ആസാദ് കേസെടുത്തത്. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. കൂത്തുപറമ്പ് ഡി വൈ എസ് പി മൂസ വള്ളിക്കാടൻ പരാതിക്കാരൻ്റെ മൊഴിയെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ പാനൂർ സി ഐയ്ക്ക് നിർദ്ദേശം നൽകിയത്. ലക്ഷങ്ങൾ പല വ്യവസായികളെടുത്തു നിന്നും പിരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ മിഷൻ എന്ന സംഘടനയ്ക്ക് രസീറ്റ് സംവിധാനമോ, പണപ്പിരിവോ നിലവിലില്ലെന്നും പരാതിക്കാരൻ ബോധിപ്പിച്ചു.