പാനൂർ : ഒരുക്കം 2023 എന്ന പേരിൽ സംഘടിപ്പിക്കുന്ന കെ.പി.എസ്.ടി.എ. തലശേരി വിദ്യാഭ്യാസ ജില്ല നേതൃ പരിശീലന ക്യാമ്പ് ആരംഭിച്ചു.ജൂലായ് 8 ശനിയാഴ്ച 9 മണിക്ക് സഘടനാപതാകയെ വന്ദിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു.പാട്യം പുതിയ തെരു പട്ടേൽ സ്മാരക വായനശാല ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ പത്ത് മണിക്ക് സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡണ്ട് വി.കെ. അജിത് കുമാർ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.തലശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ.രാജേഷ് അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.രമേശൻ മുഖ്യഭാഷണം നടത്തി.കെ.ലോഹിതാക്ഷൻ , പി.പി.ഹരിലാൽ ,വി.കെ.സുധി ,ദിനേശൻ പച്ചോൾ ,സി.വി. എ.ജലീൽ ,ടി.പി. രാമചന്ദ്രൻ ,പി.ജയതിലകൻ ,കെ. ദിനേശൻ ,പി.എം വിനീതൻ ,എ.കെ.ഹസ്സൻ ,പി.എൻ. സുനിത ,ടി.ഷീബ ,മാത്യു ജോസഫ് ,എന്നിവർ ആശംസാഭാഷണം നടത്തി.ക്യാമ്പ് ഡയരക്ടർ രജീഷ് കാളിയത്താൻ ക്യാമ്പ് നിർദ്ദേശങ്ങൾ വിശദീകരിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ.സുധീർ കുമാർ സ്വാഗത ഭാഷണവും ട്രഷറർ കെ. പ്രദീപൻ കൃതജ്ഞതാ ഭാഷണവും നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.