പാനൂർ :
കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്, ഗൈഡ്, ജെ ആർ സി, പ്രീസം സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. എന്റെ ഭവനം ലഹരി വിമുക്ത ഭവനം, ലഹരി ക്കെതിരെ ജ്വാല, ലഹരി വിരുദ്ധ മതിൽ, സിനിമ പ്രദർശനം, തുടങ്ങിയ വ്യത്യസ്ത പരിപാടി കൾ നടന്നു. ലഹരി മാഫിയ ക്കെതിരെ വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടി കളിൽ മുഴുവൻ വിദ്യാർത്ഥി കളും പങ്കെടുത്തു