പാനൂർ :
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജെ. ആർ സി , എൻ.എസ്.എസ്, എസ്.എസ്.എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നിന്നും പാത്തിപ്പാലം വരെ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുമായി റാലി നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. മൊകേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. മൊകേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാനൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ കെ.എം. സുജോയ് ക്ലാസ്സ് എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. യൂസഫ് മഴക്കാല ശുചീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. സി.പി. ഒ എം.കെ . രാജീവൻ, കെ.പി.പ്രഷീന, സരീഷ് രാം ദാസ്, കെ.ഷിജിൽ, കെ സീബ, കെ.അജിത്ത് എന്നിവർ നേതൃത്വം നൽകി.