Latest News From Kannur

നാദാപുരത്ത് കുടുംബശ്രീ സർഗ്ഗ പ്രതിഭകൾക്ക് ആദരവ് നൽകി

0

നാദാപുരം :

നാദാപുരം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ജില്ലാ താലൂക്ക് കുടുംബശ്രീ കലോത്സവത്തിൽ മികവാർന്ന പ്രകടനം നടത്തിയ സർഗ പ്രതിഭകൾക്ക് 424 അയൽക്കൂട്ട അംഗങ്ങൾ ചേർന്ന് ആദരവ് നൽകി. സംസ്ഥാന മത്സരത്തിൽ മികച്ച വിജയം നേടിയ മോണോ ആക്ടിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാലിനേഷ് , ഗ്രീഷ്മ , സിജിന മനോജ് എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി മൊമന്റോ വിതരണം ചെയ്തു .വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ , ജനിധ ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,വാർഡ് മെമ്പർ പി.പി ബാലകൃഷ്‌ണൻ ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി റീജ , അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,അക്കൗണ്ടന്റ് കെ സിനിഷ എന്നിവർ സംസാരിച്ചു,വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കെല്ലാം പ്രോൽസാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

Leave A Reply

Your email address will not be published.