പാനൂർ :
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർമ്മ സേന രൂപീകരിച്ചു. മയക്കുമരുന്ന് വ്യാപനത്തിനും ,മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ നിയമ പോരാട്ടങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.നാഷണൽ എക്സിക്യുട്ടീവ് അംഗം അഡ്വ. പി പി വിജയൻ ഉദ്ഘാടനം ചെയ്തു.സി.ബാബു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് കൺവീനർ ഇ.മനീഷ് മുഖ്യ പ്രഭാഷണം നടത്തി.സാഹിത്യകാരൻ റഷീദ് പാനൂർ, എം.രാധാകൃഷ്ണൻ, ഷൈമ പ്രവീൺ പ്രതിഭ രാമചന്ദ്രൻ സി കെ വത്സരാജൻ ഇ കെ സുഗതൻ എന്നിവർ പ്രസംഗിച്ചു.വി.പി.ജിതേഷ് സ്വാഗതവും, വിനോദ് കൊമ്പൻ നന്ദിയും പറഞ്ഞു.