മുംബൈ:
റോഡ് സുരക്ഷാനിയമങ്ങള്‍ ലംഘിച്ച് ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. കുറ്റകരമായ നരഹത്യ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ഇയാള്‍ ഏഴ് കുട്ടികളുമായി ബൈക്കില്‍ സഞ്ചരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
ബൈക്കിന്റെ മുന്നില്‍ രണ്ട് കുട്ടികളെ നില്‍ക്കുന്നതും ഇയാളുടെ പുറകില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതും മറ്റ് രണ്ടുപേര്‍ പിന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇയാളുടെ കുറ്റകരമായ ഡ്രൈവിങ്ങിനെതിരെ സാമൂഹിക മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഴ് ചെറിയ കുട്ടികളുമായി അപകടരമായി യാത്ര ചെയ്യുന്ന ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഭുരിഭാഗം പേരും അഭിപ്രായപ്പെട്ടത്.