Latest News From Kannur

നെഹ്റു യുവ കേന്ദ്രയുടെ യുവ ഉത്സവിൽ ആരോഗ്യ വകുപ്പിൻ്റെ പ്രദർശനം ശ്രദ്ധേയമായി

0

മാഹി:

നെഹ്റു യുവ കേന്ദ്രയുടെ യുവ ഉത്സവിൽ ആരോഗ്യ വകുപ്പിൻ്റെ പ്രദർശനം പൊതു ജനശ്രദ്ധ പിടിച്ചു പറ്റി.മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗ്ഗവും,കുടുബക്ഷേമ മാർഗ്ഗങ്ങൾ , ഗർഭകാലവും വിളർച്ചയും, ജല – ജന്തുജന്യ രോഗങ്ങളും പരിഹാരമാർഗ്ഗങ്ങളും, മന്ത് -മലമ്പനി എന്നീ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം, ജീവിത ശൈലി രോഗങ്ങൾ, വയറിളക്കവും ഓ ആർ എസും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകൾ, പ്രവർത്തന മോഡലുകൾ, നിശ്ചല മോഡലുകൾ, ശുചിത്വ കാര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട പൊതു കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവിധ കാര്യങ്ങളായിരുന്നു പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. സൈബുനിസയുടെ നിർദ്ദേശപ്രകാരം മാഹി മേഖല പബ്ബിക്ക് ഹെൽത്ത് പ്രവർത്തകരാണ് സ്റ്റാൾ ഒരുക്കിയത്. പബ്ലിക്ക് ഹെൽത്ത് നഴ്സ് ബി.ശോഭന, ടെക്നിക്കൽ അസിസ്റ്റൻറ് മതിയഴകൻ, ലേഡി ഹെൽത്ത് വിസിറ്റർ സലോമി മാത്യു, എ.എൻ.എം മാരായ ലിനറ്റ് ഫെർണ്ണാണ്ടസ്, സുജാത വി പി, സി എച്ച് ബിന്ദു, ലിനി, സിജില മേരി,നിഷിത ടെക്നിക്കൽ അസിസ്റ്റൻ്റ് പ്രസീന പി, പി, ഹെൽത്ത് അസിസ്റ്റൻ്റ് രജുല സി കെ, ശ്രീജിത കെ ,ഇൻസ്ക്ട് കലക്ടർ കെ ഹരീന്ദ്രൻ, ലാബ് അസിസ്റ്റൻ്റ് വി പ്രജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.