കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ചു ചികിത്സയ്ക്കെത്തിയതെന്ന് ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകൾ പറയുന്നു. ഡെങ്കിപ്പനിക്ക് പുറമെ, എലിപ്പനി, ചെള്ള് പനി തുടങ്ങിയവയും കൂടുതലായി കാണപ്പെടുന്നുണ്ട്. വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയും ബാധിക്കുന്നുണ്ട്. പനിയുമായി എത്തുന്നതിൽ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ശ്വാസംമുട്ടൽ പ്രശ്നങ്ങളും കൂടുതലായി കാണുന്നുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മാത്രം ശനിയാഴ്ച 50 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സക്ക് എത്തിയത്. നിലവിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മഴക്കാലമായതോടെ ഡെങ്കി പരത്തുന്ന കൊതുകുകള്‍ പെരുകുകയാണ്. മഴക്കാല രോഗങ്ങൾ വർധിച്ചതോടെ ജാഗ്രതാ നിർദേശത്തിനൊപ്പം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ‘പ്രഥമം പ്രതിരോധം’ എന്ന പേരിൽ പ്രതിരോധ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.