മയ്യഴി: മയ്യഴിയിലെ സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസിനിയായ വയോധികയുടെ ഒന്നേമുക്കാൽ പവൻ സ്വർണ്ണ മാല കാണാതായതായ സംഭവത്തിൽ പരിസ്ഥിതി – സമൂഹിക പ്രവർത്തകയായ സി.കെ.രാജലക്ഷ്മി അധികൃതർക്ക് പരാതി നൽകി. കഴിഞ്ഞ 13 വർഷമായി വൃദ്ധസദനത്തിലുള്ള ദേവി (75) യുടെ സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്.
ചൊക്ലിയിൽ വർഷങ്ങളായി ജോലി ചെയ്ത വീട്ടിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ് രണ്ട് പവന്റെ സ്വർണ്ണമാല ഇവർ വാങ്ങിയത്. വൃദ്ധസദനിൽ നടക്കുന്ന അനിഷ്ടകരമായ കാര്യങ്ങൾ വ്യക്തമാക്കി ലഫ്.ഗവർണ്ണർ ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.