പാനൂർ : ലോക സൈക്ലിങ് ദിനമായ ജൂൺ 3 ന് മാരത്തോൺ റൈഡ് നടത്തി കണ്ണൂർ ജില്ലയിലെ മുൻ നിര സൈക്ലിങ് ക്ലബ് ആയ കടവത്തൂർ റൈഡേർസ്.
രാവിലെ 6 മണിക്ക് ക്യാപ്റ്റൻ അബ്ദുല്ലയുടെ നേതൃത്വത്തിൽ ഇരഞ്ഞിന്റകിഴിൽ നിന്ന് ആരംഭിച്ച റൈഡ്
കടവത്തൂർ- പെരിങ്ങത്തൂർ-പാറക്കടവ്-കല്ലിക്കണ്ടി-തൂവക്കുന്നു-പൊയിലൂർ-പാനൂർ വഴി കടവത്തൂരിൽ തിരിച്ചെത്തി.
റൈഡിനു ശേഷം സൈക്ലിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് ഷംസുദീൻ സി.കെ. അഗ്നി, ആദർശ്, ഷബീർ തുടങ്ങിയ ടീമംഗങ്ങൾ സംസാരിച്ചു.
സലീം സ്വാഗതവും മൂസ നന്ദി യും പറഞ്ഞു.
ഫഹീം, ആദർശ്, വിഷ്ണു, അഗ്നി, മൂസ, അലി, സാഹിൽ, സലീം ഷബീർ, അബ്ദുള്ള തുടങ്ങിയവർ റൈഡിൽ പങ്കെടുത്തു.