Latest News From Kannur

ചക്ക ഉത്പന്ന നിർമ്മാണ പരിശീലനം സൗജന്യമായി

0

വളരെയധികം സംരംഭകത്വ സാധ്യത ഉള്ള ചക്ക മൂല്യ വർധിത ഉത്പ്പന്ന നിർമ്മാണ പരിശീലനത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 1985 മുതൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (RTA ഗ്രൗണ്ടിന് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ) 2022 ജൂൺ മാസം അവസാന വാരം ആരംഭിക്കുന്ന 06 ദിവസം ദൈർഘ്യമുള്ള ചക്ക ഉത്പന്ന നിർമ്മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ജൂൺ മാസം 15

പരിശീലനത്തിന്റെ പ്രത്യേകതകൾ
+100% സൗജന്യ പരിശീലനം
+100% സൗജന്യ ഭക്ഷണം
+ 100% സൗജന്യ താമസം
+18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
+ ഇന്ത്യയിലും വിദേശത്തും സ്വീകരിക്കപ്പെടുന്ന കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ്
+ പ്രാക്ടിക്കൽ അധിഷ്ഠിതമായ പരിശീലനം
+രണ്ടു വർഷം സൗജന്യ ഫോളോ അപ് സേവനം
+ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട് & മറ്റു സഹായങ്ങളും നൽകുന്നു
+ബിസിനസ് ക്‌ളാസ്സുകൾ
+ വ്യക്തിത്വ വികസന ക്ലാസ്സുകൾ
+കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശീലനം
+ അവധി ദിവസങ്ങൾ ഉണ്ടാകില്ല, ഞായറാഴ്‌ചയും പരിശീലനം ഉണ്ടാകും
+രാവിലെ 9 .15 മുതൽ വൈകുന്നേരം 5 .45 വരെ ആണ് ക്ലാസ് സമയം
+മിനിസ്ട്രിയുടെ അക്രെഡിറ്റേഷൻ ഉള്ള പരിചയ സമ്പന്നരായ അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.

താഴെ പറയുന്ന നിബന്ധനകൾ *ഏതെങ്കിലും ഒന്നെങ്കിലും പാലിക്കുന്ന വ്യക്തികൾക്ക് അപേക്ഷിക്കാം*
+BPL റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ
+ കുടുംബശ്രീ അംഗമോ അവരുടെ കുടുംബാംഗമോ അല്ലെങ്കിൽ
+ഏതെങ്കിലും സ്വാശ്രയ സംഘത്തിൽ അംഗമായവരോ അവരുടെ കുടുംബാംഗമോ അല്ലെങ്കിൽ
+തൊഴിലുറപ്പ് ജോബ് കാർഡ് ഉള്ള 30 ദിവസം എങ്കിലും പണി എടുത്തവർ

അപേക്ഷ നൽകാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക. ശ്രദ്ധാപൂർവ്വം അപേക്ഷാഫോം പൂരിപ്പിക്കുമല്ലോ.

https://forms.gle/efpZiUPZwEeAqbfN6

മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്തു വായിച്ചതിനു ശേഷം കൂടുതൽ വിവരങ്ങൾ അറിയണം എന്നുണ്ടെങ്കിൽ ബന്ധപ്പെടുക (9 .30 am – 6pm)
04602226573

പ്രസ്തുത വിവരം താങ്കളുടെ വേണ്ടപ്പെട്ടവരുടെ ഇടയിൽ പങ്കു വെക്കുമല്ലോ

റുഡ്‌സെറ്റ് നൽകുന്ന സൗജന്യ സേവനങ്ങളെ കുറിച്ചും ബിസിനസ്, ബാങ്കിങ് സംബന്ധമായ വിവരങ്ങളും അറിയാൻ താങ്കൾക്ക് റൂഡ്സെറ്റ്’ ന്റെ അഡ്മിൻ ഒൺലി whatsapp / Telegram ഗ്രൂപ്പിൽ അംഗമാകാം. അതിനായ് 9496246573 എന്ന whatsapp നമ്പറിൽ Hi മെസ്സേജ് നൽകുക.

Leave A Reply

Your email address will not be published.