അഴിയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കുകയും സ്ഥലം മാറിപ്പോയ സെക്രെട്ടറിക്ക് യാത്രയയപ്പും നൽകി
അഴിയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. തുടർന്ന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സ്ഥലം മാറിപ്പോയ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിന് യാത്രയപ്പും നൽകി. പരുപാടി മുൻ എം എൽ എ .സി കെ നാണു ഉത്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുൻ എം എൽ എ .സി കെ നാണു സ്നേഹസമ്മാനം നൽകി, അഴിയൂരിൽ നിന്ന് നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥലം മാറി പോയ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിനുള്ള ഉപഹാരം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നൽകി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹിം പുഴകൾ പറമ്പത്ത്,വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി,രണ്ടാം വാർഡ് മെമ്പർ സാജിദ് നെല്ലോളി,അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.അരുൺകുമാർ, ബ്ലോക്ക് മെമ്പർ കെ ബിന്ദു എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ കോവുക്കൽ വിജയൻ, കുടുംബശ്രീ സി ഡി എസ് മെമ്പർ പ്രേമലത റിട്ടയേർഡ് SP സുനിൽബാബു എന്നിവർ സംബന്ധിച്ചു