Latest News From Kannur

ഡൽഹിയിൽ അറസ്റ്റിലായ ഭീകരർക്ക് പാകിസ്ഥാനിൽ 15 ദിവസം പരിശീലനം ലഭിച്ചു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

0

ഡൽഹി: ഇന്നലെ പിടിയിലായ ഭീകരർക്ക് പാകിസ്ഥാനിൽ 15 ദിവസം പരിശീലനം കിട്ടിയതായി റിപ്പോർട്ടുകൾ. രണ്ട് പേർക്കാണ് പാക് പരിശീലനം കിട്ടിയത്. പാകിസ്ഥാൻ സൈന്യത്തിന്റെ വേഷം ധരിച്ചവരാണ് പരിശീലനം നൽകിയത്.

ബംഗ്ലാദേശികളെന്ന് കരുതുന്ന പതിനഞ്ച് പേർ പരിശീലനം കിട്ടിയവരുടെ സംഘത്തിലുണ്ടായിരുന്നു. ഇവരിൽ ചിലർ ഇന്ത്യയിലേക്ക് കടന്നതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

മഹാരാഷ്ട്ര സ്വദേശി ജാൻ മുഹമ്മദ് അലി ഷെയ്ക്ക് (മുംബയ് 47), ഡൽഹി ജാമിയ സ്വദേശി ഒസാമ (22), ഉത്തർപ്രദേശ് സ്വദേശികളായ സീഷാൻ ഖ്വാമർ (പ്രയാഗ്രാജ് 28 ), മുഹമ്മദ് അബൂബക്കർ (ബഹ്‌റൈച്ച് 23 ), മൂൽചന്ദ് എന്ന ലാല (റായ്ബറേലി 47), മുഹമ്മദ് ആമിർ ജാവേദ് (ലക്നൗ 31 ) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

Leave A Reply

Your email address will not be published.