Latest News From Kannur

‘നർകോട്ടിക് ജിഹാദ്’ പൊതുസമൂഹം ചർച്ച ചെയ്യണം,ഏതെങ്കിലും സമുദായത്തിനെതിരല്ല; പാലാ ബിഷപ്പിനെ പിന്തുണച്ച് കെസിബിസി

0

കൊച്ചി: നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. ബിഷപ്പ് കല്ലറങ്ങാട്ടിൻറെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല. വർഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിന്റെ പ്രതികരണം എന്ന മുൻവിധി ആശാസ്യമല്ലെന്ന് കെസിബിസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ബിഷപ്പ് ചെയ്തത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ പൊതു സമൂഹം ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യണമെന്നും കെസിബിസി വ്യക്തമാക്കി. സാമൂഹികമൈത്രി നില നിർത്താൻ സമുദായ നേതൃത്വം ശ്രമിക്കണമെന്നും കെസിബിസി അറിയിച്ചു.

Leave A Reply

Your email address will not be published.