Latest News From Kannur

നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതുന്ന അണികൾ പാർട്ടിക്ക് ഭൂഷണമല്ല; കെ സുധാകരൻ

0

കണ്ണൂർ: അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടു. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ രണ്ടാമതും അധികാരത്തിൽ വന്നത് കോൺഗ്രസ് പ്രവർത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോർത്തി. പാർട്ടിയുടെ അടിത്തട്ടിലെ ദൗർഭല്യം സർവ്വേ നടത്തിയപ്പോൾ വ്യക്തമായതാണ്. നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വാരിവലിച്ചെഴുതുന്ന അണികൾ പാർട്ടിക്ക് ഭൂഷണമല്ല. പാർട്ടി അച്ചടക്കം പരിശോധിക്കാൻ എല്ലാ ജില്ലകളിലും അഞ്ച് അംഗ കൺട്രോൾ കമ്മീഷൻ ഉണ്ടാകും. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കൾക്ക് പോയകാലത്ത് സ്ഥാനങ്ങൾ കിട്ടിയില്ല. പാർട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ നടത്താനാണ് ആലോചന.

2024 ൽ പാർലമെൻറ്, അസംബ്‌ളി തെരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കാനാണ് സാധ്യത. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സുധാകരൻ പറഞ്ഞു. കണ്ണൂർ ഡി സി സി പ്രസിഡന്റായി മാർട്ടിൻ ജോർജ് ചുമതല ഏൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

Leave A Reply

Your email address will not be published.