Latest News From Kannur

പ്രിയദർശിനി യുവകേന്ദ്രയുടെ വാർഷികം മയ്യഴിയുടെ മഹോത്സവമായി മാറി

0

പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 21ാം വാർഷികാഘോഷമായ ഫെസ്റ്റീവ് മയ്യഴിയുടെ മഹോത്സവമായി മാറി. പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാർഷികാഘാഷ പരിപാടിയുടെ ഉദ്ഘാടനം പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. അഘോഷകമ്മിറ്റി ചെയർമാൻ സത്യൻ കോളോത്ത് അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തി. കലൈമാമണി ചാലക്കര പുരുഷു, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഹിഷാം ഹസ്സൻ, അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ.സ്നേഹ പ്രഭ ടീച്ചർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. മയ്യഴി മേളം സ്കൂൾ കലോത്സവത്തിൽ കലാതിലകം കലാപ്രതിഭ പുരസ്ക്കാര ജേതാക്കൾക്കും ഏറ്റവും കൂടുതൽ പോയൻ്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. മലയാളക്കരയിലെ കലാസ്വാദകരുടെ മനം കവർന്ന ബിഗ് ബോസ് വിന്നർ അനുമോൾ, പ്രശസ്ത സിനിമാ സീരിയൽ താരങ്ങളായ ഡയാന ഹമീദ്, ആതിര മാധവ് എന്നിവർ ചേർന്നൊരുക്കിയ ഡാൻസ് പെർഫോമൻസ്. റോക്ക് സ്റ്റാർ കൗഷിക്, ചലച്ചിത്ര പിന്നണി ഗായകനും സരിഗമപ വിന്നറുമായ ലിബിൻ സ്കറിയ എന്നിവർ ഒരുക്കിയ ലൈവ് മ്യൂസിക്കൽ നെറ്റ്. വയലിൻ മാന്ത്രികൻ ഗോകുൽ കൃഷ്ണ ഒരുക്കിയ വയലിൻ, ചെണ്ട ഫ്യുഷൻ. സ്ട്രെയിഞ്ചേർസ് ഡാൻസ് ക്രൂ ഒരുക്കിയ ഡാൻസ് നൈറ്റ്. പ്രിയദർശിനി യുവകേന്ദ്രയുടെ യുവ കലാകാരന്മാർ ഒരുക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave A Reply

Your email address will not be published.