പാനൂർ :
പാനൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തു.
മുസ് ലിം ലീഗിലെ ഉമൈസ തിരുവമ്പാടി വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായും ടി. നജീർ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനായും, സുഹൈൽ മേക്കുന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായും കെ. സി. ഹസീന വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ടി. എം. ബാബുരാജ് മാസ്റ്റർ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനായും നിഷിദ ചന്ദ്രൻ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടു.