ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ശ്രീധർമ്മശാസ്താ അഷ്ടോത്തര ശതനാമാർച്ചന വിളക്ക് പൂജ നടന്നു.
ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.
ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ആയില്യം നാൾ ആഘോഷം ഡിസംബർ 9 ചൊവ്വാഴ്ചയും കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം ഡിസംബർ 12 വെള്ളിയാഴ്ചയും നടകുമെന്നു ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രത്തിലെ മണ്ഡലമഹോത്സവം ഡിസംബർ 25 ന് മണ്ഡലവിളക്കോട് കൂടി സമാപിക്കും.