കോഴിക്കോട് :
കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വൻകിട പ്രിന്റിംഗ് മെറ്റിരിയൽ വില്പന ശാലകളിൽ പരിശോധന തുടരുന്നു
.ഇന്ന് നടത്തിയ പരിശോധനയിൽ 550 കിലോ നിരോധിത ഫ്ലക്സ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. രണ്ട് ദിവസങ്ങളിലായി കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒരു ടൺ നിരോധിത ഫ്ലക്സ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. പരിശോധനയിൽ ഇൻറ്റേണൽ വിജിലൻസ് ഓഫീസർ എ എൻ അഭിലാഷ് ,ശുചിത്വ മിഷൻ അസിസ്റ്റന്റ്കോർഡിനേറ്റർ വി. ഡസ്നി, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ സതീഷ് ബാബു , ഡി ആർ രജനി എന്നിവർ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.സ്ഥാപന ഉടമക്ക് തൽസമയം നോട്ടീസ് നൽകി, പിഴ ചുമത്തുന്നതിന് വേണ്ടി പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ കോർപറേഷന് കൈമാറി.