Latest News From Kannur

പെൻഷനേഴ്സ് സംഘ് ബ്ലോക്ക് സമ്മേളനം 22ന് മാക്കൂൽ പീടികയിൽ

0

പാനൂർ :

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പാനൂർ ബ്ലോക്ക് സമ്മേളനം നവംബർ 22 ശനിയാഴ്ച കാലത്ത് 9 മണി മുതൽ മൊകേരി മാക്കൂൽ പീടിക കെ ടി ജയകൃഷ്ണൻ മാസ്റ്റർ സ്മൃതി മന്ദിരത്തിലെ കെ ടി ജയകൃഷ്ണൻ മാസ്റ്റർ നഗറിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലത്ത് 9 മണിക്ക് രജിസ്ട്രേഷൻ, 9- 30ന് പതാക ഉയർത്തൽ, 10 മണിക്ക് ഉദ്ഘാടന സമ്മേളനം എന്നിവ നടക്കും. കെ എസ് പി എസ് ജില്ല പ്രസിഡന്റ് ടി. ശിവദാസൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പത്മനാഭൻ മംഗലേരി അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന കൗൺസിൽ അംഗം മോഹനൻ മാനന്തേരി മുഖ്യഭാഷണം നടത്തും.ബിജെപി മണ്ഡലം പ്രസിഡണ്ട്മാരായ കെ. സി. വിഷ്ണു, കെ. ഷംജിത്ത്, എൻടിയു ജില്ലാ സെക്രട്ടറി കെ. സുവിൻ, ബിഎംഎസ് മേഖലാ പ്രസിഡണ്ട് വി. കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. കെ. പി. സഞ്ജീവ് കുമാർ സ്വാഗതവും കെ.എം. അശോകൻ നന്ദിയും പറയും. തുടർന്ന് നടക്കുന്ന സംഘടനാ സമ്മേളനം ആർഎസ്എസ് ജില്ലാ കാര്യകാരി സദസ്യൻ എൻ. കെ. നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗം എ. സുധീർ രഞ്ജൻ ദാസ് പ്രസംഗിക്കും. ബ്ലോക്ക് സെക്രട്ടറി കെ. സി. കുമാരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിക്കും. ചർച്ച, തെരഞ്ഞെടുപ്പ് എന്നിവ നടക്കും.സമാപന സമ്മേളനം ആർ എസ് എസ് ജില്ല ബൗദ്ധിക് പ്രമുഖ് എം. നാരായണൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ എൻ. കെ. നാണു മാസ്റ്റർ, പത്മനാഭൻ മംഗലേരി, കെ.പി.സഞ്ജീവ് കുമാർ, കെ. സി. കുമാരൻ മാസ്റ്റർ, കെ.എം അശോകൻ, പി.രാജൻ, എം. പ്രേമരാജൻ, എ.വിജയൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.