Latest News From Kannur

വെൽഫെയർ പാർട്ടി അഴിയൂർ പഞ്ചായത്തിൽ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു…

0

അഴിയൂർ : ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി അഴിയൂർ പഞ്ചായത്തിൽ 5 വാർഡുകളിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ അഴിയൂർ അണ്ടികമ്പനി കളത്തിൽ പ്രദേശത്ത് വെച്ച് നടന്ന തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പ്രഖ്യാപിച്ചു.
വാർഡ് 1 ൽ സയ്യിദ് മുഹമ്മദ് ഫഹദ്
വാർഡ് – 2 ൽ ആരിഫ.എം.കെ
വാർഡ് – 9 ൽ സെഫീറ ഷുഹൈബ്
വാർഡ് – 18 ൽ സുമയ്യ ജാഫർ
വാർഡ് – 19 ൽ ഹംസ.എസ്.പി യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ഷുഹൈബ് കൈതാൽ, മണ്ഡലം പ്രസിഡൻ്റ് ഖാലിദ്.വി.പി, മണ്ഡലം സെക്രട്ടറി മുസ്സ ഓർക്കാട്ടേരി, മണ്ഡലം കൺവീനർ സഫറുദ്ധീൻ പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ ജലീൽ, സെക്രട്ടറി ഹംസ.എസ്.പി എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.