മാഹി : സ്പെഷ്യലിസ്റ്റ് അധ്യാപകർ അടക്കമുള്ളവരെ ഉടൻ നിയമിക്കുമെന്ന് പുതുച്ചേരി ലെഫ്. ഗവർണർ കെ. കൈലാസനാഥൻ.
പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മാഹി മേഖലാതല ശിശുദിനാഘോഷം ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത ശേഷം കുട്ടികളോടുള്ള മുഖാമുഖം പരിപാടിയിൽ കുട്ടിയുടെ ചോദ്യത്തിന് ഉത്തരമായാണ് ഇപ്രകാരം പറഞ്ഞത്. മാഹിയിലെ കുട്ടികൾക്ക് ഉന്നത പഠനവും ജോലിയും ഉറപ്പാക്കാൻ ഉള്ള മുൻകൈ എടുക്കും എന്നും ജവഹർലാൽ നെഹ്റു വിഭാവനം ചെയ്തതുപോലെ ഈ രാജ്യത്തിൻ്റെ ഭാവി കുട്ടികളുടെ കൈയ്യിൽ ആണെന്നും, വിഷൻ ഇന്ത്യ 2047 നടപ്പിലാക്കേണ്ട ഉത്തരവാദിത്വം കുട്ടികളിൽ ആണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് ഗവർണറുമായി മുഖാമുഖം നടത്തിയത്. പുതുച്ചേരി നിയമസഭാ സ്പീക്കർ ആർ. സെൽവം അധ്യക്ഷനായി. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തി. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷ്ണ മോഹൻ ഉപ്പു ഐ.എ.എസ്, പുതുച്ചേരി ആരോഗ്യവകുപ്പ് സെക്രട്ടറി യാസിൻ എം ചൗധരി ഐ.എ.എസ്, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, മാഹി പൊലീസ് സൂപ്രണ്ട് ഡോ.വിനയ് കുമാർ ഗാഡ്ഗേ ഐ.പി എസ് വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ തനുജ എം. എം. എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഗവർണർ സമ്മാനം വിതരണം ചെയ്തു
Sign in
Sign in
Recover your password.
A password will be e-mailed to you.