Latest News From Kannur

മാഹി ബൈപ്പാസ് പാതയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പള്ളൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

0

മാഹി : ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് പള്ളൂർ സ്വദേശിനി മരിച്ചു. പള്ളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ ‘ ഐശ്വര്യ ‘യിൽ രമിത (40)യാണ് മരിച്ചത്. രമിത പാലയാട് യൂണിവേഴ്‌സിറ്റിയിലെ അസി ലക്ച്ചറാണ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ജോലി കഴിഞ്ഞ് തിരിച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപം ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറി രമിതയുടെ സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് മറഞ്ഞ് വീണ യുവതിയെ ഉടൻ മാഹി ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. മൃതദേഹം മാഹി ഗവ.ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭർത്താവ് : ബിജുമോൻ. ( മാഹി ഐ.ടി.കമ്പനി ജീവനക്കാരൻ ) മക്കൾ : അനീക, അൻതാര (ഇരുവരും വിദ്യാർഥിനികൾ – പള്ളൂർ സെൻ്റ് തെരേസാസ് സ്കൂൾ).

ശവസംസ്കാരം ഇന്ന് (06 -11 -25) വൈകുന്നേരം 4 മണിക്ക് പള്ളൂർ ഇരട്ടപ്പിലാക്കൂൽ വിട്ടുവളപ്പിൽ ‘

Leave A Reply

Your email address will not be published.