അഴിയൂർ : അഴിയൂർ ഗ്രാപഞ്ചായത്തിൽ പൂഴിത്തലയിൽ
ഫിഷറീസ് വകുപ്പ് മുഖാന്തരം 1.50 കോടി രൂപയുടെ ഭരണാനുമതിയോടെ നെറ്റ് മെന്റ്റിംഗ് യാർഡും, ലോക്കർ റൂമിനുമായുള്ള നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വടകര എം എൽ എ കെ. കെ. രമയുടെ അദ്ധ്യക്ഷതയിൽ
മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ വീഡിയോ കോൺഫറൻസ് വഴി ഉൽഘാടനം ചെയ്തു.
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് പ്രസ്തുത പ്രവൃത്തിയുടെ ഏജൻസിയായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
ചടങ്ങിൽ തദ്ദശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ, മറ്റ് പ്രമുഖർ പങ്കെടുത്തു. കെ എസ് സി എ ഡി സി റീജിണ്യൽ മാനേജർ കെ.ബി രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ , ശശിധരൻ തോട്ടത്തിൽ, അനിഷ ആനന്ദസദനം, ലീല കെ, കെ. മൈമുന ടീച്ചർ, ഷെറിൻ കുമാർ, എ.ടി.ശ്രീധരൻ, സി.പി ഷമീർ, നവാസ് നെല്ലോളി എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post