Latest News From Kannur

അമ്പല നടയിലെ കാണിക്ക, പ്രകാശനം ചെയ്തു.

0

മാഹി : മനുഷ്യന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ ചിന്തകളെ ഉണർത്തുകയും, ആസ്വാദക മാനസങ്ങളിൽ കാരുണ്യത്തിന്റേയും, നൻമയുടെയും കിരണങ്ങൾ പരത്തുകയും ചെയ്യുന്ന നോവലാണ് അമ്പല നടയിലെ കാണിക്കയെന്ന് വിഖ്യാത ചിത്രകാരനും, പ്രഭാഷകനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു.
മാഹി റിറ്റ്സ് അവന്യുവിൽ നടന്ന നോവലിസ്റ്റ് സുഖദ രവിശങ്കറിന്റെ, അമ്പല നടയിലെ കാണിക്ക, എന്ന രണ്ടാമത്തെ നോവലിന്റെ പ്രകാശനം നിർവഹിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി പുസ്തകം ഏറ്റുവാങ്ങി. ഭാരതദേശം പത്രാധിപർ അടിയേരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, നോവലിസ്റ്റ് സി.കെ. രാജലക്ഷ്മി. സുഖദ രവിശങ്കർ സംസാരിച്ചു. അടിയേരി ജയരാജൻ സ്വാഗതവും, ഗിരിജാ ശിവദാസ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.