വടകര : ഉൽസവ ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ദേശിയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം എൽ എ നാടിനായി സമ്മർപ്പിച്ചു. അടിപ്പാതയിൽ . മേൽക്കൂരയും, വെളിച്ച സംവിധാനം, മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ മോട്ടോർ സംവിധാനം സി സി ടി വി അടക്കമുള്ള കാര്യങ്ങൾ ജനകീയ സമിതിയാണ് അടിസ്ഥാന സൗകര്യം ഒരുക്കിയത്. ജനം കക്ഷി രാഷ്ട്രീയത്തിന് അതിതമായുള്ള കുട്ടായ്മായാണ് അടിപ്പാത വരാൻ . കാരണമായതെന്ന് അവർ പറഞ്ഞു . മുക്കാളി ടൗണിലൂടെ കടന്ന് പോവുന്ന . പഴയ ദേശിയപാതയിലെ ടാറിങ്ങും ഡ്രൈയിനേജ് നിർമാണത്തിനായി 90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി എം എൽ എ പറഞ്ഞു. ചടങ്ങിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ജനകിയ സമിതി കൺവീനർ കെ. പി. ജയകുമാർ റീപ്പോർട്ട് അവതരിപ്പിച്ചു. ജില്ല.പഞ്ചായത്ത് അംഗം നിഷ പി. പി., ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. കെ. പ്രീത, റീന രയരോത്ത്, എം. പ്രമോദ്, കെ. കെ. സാവിത്രി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ടി ശ്രീധരൻ, കെ. പി. വിജയൻ, പി.പി. ശ്രീധരൻ , ഹാരിസ് മുക്കാളി, പി. എം. അശോകൻ, പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ , പി നിജിൻ ലാൽ , ഷംസീർ ചോമ്പാല, പുരുഷു രാമത്ത് വ്യാപാരി സംഘടന പ്രതിനിധി യായി പി.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.