പാനൂർ:
ഭാരതീയ വിചാര കേന്ദ്രം പാനൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ വിചാര സദസ്സ് നടത്തി.വിചാര സദസ്സിൽ കെ. കെ. ബിനീഷ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വന്നാൽ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും, വാർഷിക വളർച്ച നിരക്ക് വർധിപ്പിക്കാനും, ഭരണ സ്തംഭനം ഒഴിവാക്കാനും സാധിക്കും. വോട്ടിംഗ് ശതമാനം വർദ്ധിക്കുകയും പൗരന്മാരുടെ പങ്കാളിത്തം വർദ്ധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഭാരതത്തിന് ആവശ്യമാണെന്ന് അദ്ദേഹം സമർത്ഥിച്ചു.
ചടങ്ങിൽ പി.പി. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് എൻ. കെ. നാണു മാസ്റ്റർ, അഡ്വ . കെ അശോകൻ, കെ. പ്രകാശൻ, പ്രമോദ് ചെണ്ടയാട്, വി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.റിജിൽ മാണിക്കോത്ത് സ്വാഗതവും കെ.പ്രകാശൻ നന്ദിയും പറഞ്ഞു.