Latest News From Kannur

*കോഴിക്കോട് കോർപ്പറേഷനിൽ വൻകിട സ്ഥാപനങ്ങളിൽ ശുചിത്വ സ്‌ക്വാഡ് പരിശോധന നടത്തി* 

0

കോഴിക്കോട് :

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്റേണൽ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ വൻകിട മാലിന്യ ഉൽപാദക സ്ഥാപനങ്ങളിൽ കോഴിക്കോട് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് രണ്ടാംഘട്ടത്തിന്റ ഭാഗമായാണ് പരിശോധന നടന്നത്.

ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് ഒന്നാം ഘട്ട പരിശോധന 2025 ഒക്ടോബർ 10 ന് നടത്തിയിരുന്നു

മലിനജല സംസ്കരണ സംവിധാനങ്ങൾ, ജൈവ,അജൈവ മാലിന്യ സംസ്കരണ സൗകര്യങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം, സ്ഥാപനങ്ങളിലെ വൃത്തിയും ശുചിത്വവും എന്നീ കാര്യങ്ങളാണ് പരിശോധിച്ചത്.

ഏഴ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും, അജൈവമാലിന്യങ്ങൾ കയ്യൊഴിയുന്നത് ആധികാരിക സ്ഥാപനങ്ങൾക്ക് നൽകാതിരിക്കൽ ,സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തത് എന്നീ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടതിൽ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി. പരിശോധനയിൽ 120000/ രൂപയാണ് പിഴ ചുമത്തിയത്

15 ദിവസത്തിനകം പിഴ തുക കോർപ്പറേഷൻ ഓഫീസിൽ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി/പ്രോസിക്യൂഷൻ നടപടി കോഴിക്കോട് കോർപ്പറേഷൻ സ്വീകരിക്കുന്നതായിരിക്കും

പരിശോധനയ്ക്ക് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽഹമീദ്, കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ ജീവരാജ് എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് ജോയിൻ്റ് BDO ബി.ഡി. ഒ സുമ വി , ക്ലർക്ക് റിജേഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്റ്റീഫൻ, എം രജില, എൻ ആർ ശശി, ഡി ആർ രജനി എന്നിവരും പരിശോധനയിൽ പങ്കെടുത്തു

Leave A Reply

Your email address will not be published.