മാഹി : കവിയും നാടക പ്രവർത്തകനുമായിരുന്ന രഘുവരൻ പള്ളൂരിന്റെ പത്താം ചരമ വാർഷികദിനത്തോടനു ബന്ധിച്ച് രഘുവരൻ ഓർമ്മ ദിനാചരണ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു.
നവംബർ 2ന് ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് പള്ളൂർ ഗണപതി വിലാസം ജെ.ബി സ്കൂളിലാണ് മത്സരം നടക്കുക.
മയ്യഴിയിലേയും തലശ്ശേരി സൗത്ത്, ചൊക്ലി, സബ്ബ് ജില്ലയിലെ എൽ.പി, യു. പി. വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം.
 
			